റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍: പുതിയ വാക്‌സിന്‍ 100 ദിവസത്തിനകമെന്ന് ഫൈസറിന്റെ സഹനിര്‍മാതാക്കള്‍

November 30, 2021 - 8:38 am

ബര്‍ലിന്‍: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സിനു വേണ്ടിയുള്ള ജോലി തുടങ്ങിയെന്നും നൂറു ദിവസത്തിനുള്ളില്‍ അതു വികസിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ബയോണ്‍ടെക് കമ്പനി അറിയിച്ചു. ഫൈസര്‍ വാക്സിന്റെ സഹനിര്‍മാതാക്കളാണു ബയോണ്‍ടെക്. മൂന്നാമതൊരു കുത്തിവയ്പ്പ് – ബൂസ്റ്റര്‍ ഡോസ് – മതിയാകുമോ എന്നാണ് ആദ്യം വിലയിരുത്തുന്നത്. പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ പുതിയ ഗവേഷണത്തിലേക്കു കടക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിവച്ചിരുന്നു എന്നു കമ്പനി അറിയിച്ചു. ഒമിക്രോണിന്റെ വ്യാപനശേഷിയും പ്രഹരശേഷിയും അറിയാറാകുന്നതേയുള്ളൂ.

പുതിയ വാക്സിന്‍ വേണ്ടിവരുമോ അതോ ബൂസ്റ്റര്‍ ഡോസ് മതിയാകുമോ എന്നു വിലയിരുത്താന്‍ തുടങ്ങിയതായി മോഡേണ വാക്സിന്‍ നിര്‍മാതാക്കളും അറിയിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *