ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദമാണെങ്കിലും നിലവിലുള്ള കോവിഡ് ടെസ്റ്റുകളായ ആര്‍.ടി. പിസിആര്‍, റാറ്റ് ടെസ്റ്റുകള്‍ വഴി കണ്ടെത്താന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ വ്യക്തമാക്കി.വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ ആന്റിജന്‍ അടക്കമുള്ള പരിശോധനകളിലൂടെ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്താനാവുവെന്നും നേരത്തേതന്നെ കേസുകള്‍ കണ്ടെത്തുന്നതിനായി ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
പ്രതിരോധത്തില്‍ വീഴ്ച അരുതെന്നും ടെസ്റ്റ്, ട്രാക്ക്, ചികിത്സ, വാക്സിനേഷന്‍ എന്ന മന്ത്രം തുടരണമെന്നും ഇന്നലത്തെ യോഗത്തില്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആരോഗ്യസെക്രട്ടറി ആവശ്യപ്പെട്ടു.റിസ്‌ക് രാജ്യങ്ങളായി കണ്ടെത്തിയവയില്‍നിന്നു തിരിച്ചെത്തുന്നവരില്‍ പോസീറ്റീവ് ആകുന്നവരുടെ സ്രവസാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിനായി ലാബുകളിലേക്ക് അയച്ചുകൊടുക്കണമെന്ന് ഇന്നലത്തെ യോഗത്തില്‍ ആരോഗ്യസെക്രട്ടറി വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബം ാദേശ്, ബോട്സ്വാന, െചെന, മൗറീഷ്യസ്, െചെന, ന്യൂസീലന്‍ഡ്, സിംബാബ്വേ, സിംഗപ്പുര്‍, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവയാണ്് നിലവില്‍ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങള്‍. അതേസമയം നിലവിലുള്ള വാക്സിനുകള്‍ ഡെല്‍റ്റാ വകഭേദത്തിനെതിരേ ഫലപ്രദമായ പോലെ ഒമിക്രോണിനെതിരേ ഫലപ്രദമായേക്കില്ലെന്ന് ഫാര്‍മ വമ്പന്മാരായ മൊഡേണ പറഞ്ഞത് ആശങ്ക പരത്തിയിട്ടുണ്ട്. ഫാര്‍സ്യൂട്ടിക്കല്‍ വമ്പന്മാരായ െഫെസറും ഒമിക്രോണിനെതിരേയുള്ള വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്
