റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

February 2, 2026 - 5:27 am

തിരുവനന്തപുരം | കേരളത്തില്‍ അതിവേഗ റെയില്‍ പാത വരാന്‍ പോകുന്നു എന്ന ഇ ശ്രീധരന്‍ പ്രഖ്യാപിച്ചെങ്കിലും കേന്ദ്ര ബജറ്റില്‍ അതിനെക്കുറിച്ച് മിണ്ടാട്ടമില്ലാത്തതിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടുന്ന പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയിംസ് പോലുള്ള സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടും പ്രധാനമന്ത്രിയോടടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണെന്നും വികസന കാര്യത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതിവേഗ പാതയുമായി ബന്ധപ്പെട്ട് വലിയ എന്തോ വരാന്‍ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ലാതായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ മറുപടി പറയണം.

കേന്ദ്ര സര്‍ക്കാറിന്റെ നടപടികളെ വാക്കിലോ നോക്കിലോ വിമര്‍ശിക്കാന്‍ കേരളത്തിലെ പ്രതിപക്ഷം തയ്യാറായില്ലെന്നും പിണറായി കുറ്റപ്പെടുത്തി. കേരള സര്‍ക്കാരിനെയും കേരളത്തെയും വിമര്‍ശിക്കുന്ന നിലപാട് കോണ്‍ഗ്രസും മുസ്ലിം ലീഗും സ്വീകരിച്ചു. ഇത് കേന്ദ്ര സര്‍ക്കാര്‍ അവസരമായി കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളില്‍ നാടിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നില്‍ക്കുന്നു. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്ന പ്രതീതിയാണ് കേന്ദ്രത്തിനുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *