റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വഖഫ് ബോർഡ് വിവാദം; സംഘടനയുടെ നിലപാട് ഏകകണ്ഠമാണെന്ന് സമസ്ത

December 4, 2021 - 7:51 pm

കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കുവിട്ടതിൽ സമസ്തയുടെ നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും നേതാക്കൾ. വഖ്ഫ് നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടതാണ്.

ചില രാഷ്ട്രീയവിവാദങ്ങൾ കാരണവും മഹല്ലുകളിൽ കുഴപ്പങ്ങൾ ഒഴിവാക്കാനുമായാണ് പള്ളികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രഭാഷണം വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചതെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തിൽ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്‍ലിം സംഘടനകളുടെ കൂട്ടായ്മയ്‌ക്കൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രഭാഷണം രാഷ്ട്രീയവിവാദങ്ങൾക്കും മഹല്ലുകളിൽ കുഴപ്പങ്ങൾക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ് നടത്തിയത്-സംയുക്ത പ്രസ്താവനയിൽ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *