റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം.

December 5, 2021 - 8:48 am

കണ്ണൂർ : .പൊലീസ് സേനയിലെ ചിലർ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ്. സർക്കാരിനെതിരെ പൊതുജന വികാരമുണ്ടാക്കാൻ സേനയിലെ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്ക് തുല്യമായ നടപടികൾ ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് പതിവാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു

രണ്ട് ദിവസമായി കണ്ണൂരിൽ നടന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിൽ ആണ് പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്നത്. സർക്കാരിന്റെ നയങ്ങൾ ക്കെതിരെ പ്രവർത്തിക്കുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടാകണം. സത്യസന്ധമായി സേവനം നടത്തുന്ന പൊലീസുകാരും ചുറ്റിലുമുണ്ട്. മാതൃകാപരമായ കുറ്റാന്വേഷണവും നടത്തുന്നവരുണ്ട്.

എന്നാൽ ജനവികാരം എൽഡിഎഫ് സർക്കാരിനെതിരെയാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ സേനയിലെ ചിലർ നടത്തുന്നുണ്ടോ എന്ന് സമീപകാല സംഭവങ്ങളിൽ നിന്ന് സംശയമുയരുന്നുണ്ടെന്നും എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിൽ വിമർശനങ്ങളുണ്ടായി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *