റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടകരയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു; ഒരാൾ മരിച്ചു

December 5, 2021 - 4:17 pm

കോഴിക്കോട്: വടകര കാക്കുനിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകൻ ജിതിൻ (26) ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ്.

05/12/21 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. വീടിനോട് ചേർന്ന വിറകുപുരയ്ക്ക് മുകളിൽ അശാസ്ത്രീയമായി നിർമിച്ച സണ്‍ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായതെന്ന് നാദാപുരം ഫയർഫോഴ്സ് പറഞ്ഞു. ഫയർഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മുഴുവൻ പേരെയും പുറത്തെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *