റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കിവിട്ട കരള്‍രോഗി മരിച്ചു.

December 8, 2021 - 10:13 am

കുളത്തൂപ്പുഴ : ആശുപത്രിയില്‍ നിന്ന്‌ വീട്ടിലേക്കുളള ബസ്‌ യാത്രക്കിടെ മദ്യപാനിയെന്ന്‌ ആരോപിച്ച്‌ കെ.എസ്‌.ആര്‍.ടിസി കണ്ടക്ടര്‍ പീഡിപ്പിക്കുകയും പോലീസ്‌ സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്‌ത കരള്‍ രോഗി മരിച്ചു. ഭാരതീപുരം ശ്രീവിലാസത്തില്‍ അനിഷൈജു (46) ആണ് മരിച്ചത്‌.

ഏറെനാളായി തിരുവനന്തപുരത്ത്‌ കരള്‍ രോഗത്തിന്‌ ചികിത്സയിലായിരുന്ന അനി 2021 നവംബര്‍ 20ന്‌ സഹോദരനൊപ്പം വീട്ടിലേക്ക മടങ്ങുന്നതിനിടെ ബസിലെ ആളൊഴിഞ്ഞ സീറ്റില്‍ കിടന്നു. മദ്യപാനിയാണെന്ന് മുദ്രകുത്തി കണ്ടക്ടര്‍ ഇയാളെ വട്ടപ്പാറ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. ചികിത്സാ രേഖകള്‍ കാണിച്ചിട്ടും നീതി ലഭിച്ചില്ലെന്ന്‌ ആക്ഷേപമുണ്ട്‌. ഇതേ തുടര്‍ന്ന്‌ കടുത്ത വിഷമത്തിലായിരുന്ന അനിയെ 2021 ഡിസംബര്‍ 10 വെളളിയാഴ്‌ച വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ ഇയാളെ പുനലൂര്‍ താലൂ്‌ക്ക ആശുപത്രിയിലും തുടര്‍ന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.

രോഗത്തിന്റെ അവശതയില്‍ ബസ്‌ജീവനക്കാര്‍ മാനുഷിക പരിഗണന പോലും നല്‍കിയില്ലെന്നും സംഭവത്തിന്‌ ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ; സുമംഗല. മക്കള്‍; അഭിനന്ദ്‌, അഭിജിത്ത്‌

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *