റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടപ്പയില്‍ എടിഎം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റി 17 ലക്ഷം കവര്‍ന്നു

December 8, 2021 - 11:24 am

അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പ നഗരത്തില്‍ എടിഎം കൊള്ളയടിച്ച് 17 ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് സംഭവം. കെ.എസ്.ആര്‍.എം. എന്‍ജിനീയറിങ് കോളേജിന് സമീപത്തെ എസ്ബിഐയുടെ എടിഎമ്മിലാണ് കൊള്ള നടന്നത്. എടിഎമ്മില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് പണം തട്ടിയെടുത്തത്. അഞ്ചുപേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. സിസിടിവി ക്യാമറകളിലേക്ക് എന്തോ ദ്രാവകം തളിച്ചതിനാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാവിലെ മോഷണം നടന്ന കാര്യം അറിഞ്ഞതിനു പിന്നാലെ ബാങ്ക് ജീവനക്കാരാണ് പോലിസിനെ വിവരം അറിയിച്ചത്. പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് വെങ്കട് ശിവ റെഡ്ഡി കൊള്ള നടന്ന സ്ഥലം സന്ദര്‍ശിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *