അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇടുക്കി: കെട്ടിട നികുതി – പിഴ പലിശ പൂര്‍ണ്ണമായി ഒഴിവാക്കി

December 8, 2021 - 2:59 pm

ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍  സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2021 ഡിസംബര്‍ 31 വരെ, തൊടുപുഴ നഗരസഭയിലേക്ക് അടക്കുവാനുളള വസ്തുനികുതി, (കെട്ടിട നികുതി) കുടിശിക ഒറ്റതവണയായി അടക്കുന്നവര്‍ക്കും, ലൈസന്‍സ് പുതുക്കുന്നവര്‍ക്കും, പിഴപലിശ പൂര്‍ണമായി ഒഴിവാക്കി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി, റവന്യു റിക്കവറി  തുടങ്ങിയ നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കെട്ടിട ഉടമകള്‍ക്ക് നഗരസഭയുടെ വെബ് സൈറ്റ് മുഖേനയോ, അക്ഷയ സെന്റര്‍ മുഖേനയോ ഓണ്‍ലൈന്‍ പെയ്മെന്റ് സൗകര്യം ഉപയോഗിച്ച് നികുതി അടക്കാവുന്നതാണ് എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *