റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊട്ടാരക്കര കരിയർ ഡെവപല്മെന്റ് സെന്റർ ഉദ്ഘാടനം 13ന്

December 9, 2021 - 7:44 pm

നാഷണൽ എംപ്ലോയ്മന്റ് സർവീസ് (കേരളം) വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം കൊട്ടാരക്കര താലൂക്കിൽ ആരംഭിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം 13ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ നിയമസഭാംഗം അഡ്വ. പി. ആയിഷ പോറ്റി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നയത്തിന്റെ ഭാഗമായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന ഗ്രാമീണ മേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കും വിദ്യാർഥികൾക്കും വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ചു വിവരങ്ങൾ നൽകുന്നതിനും ശരിയായ കരിയർ ആസൂത്രണം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായാണു കരിയർ ഡെവലപ്മെന്റ് സെന്ററുകൾ സ്ഥാപിക്കുന്നത്. പരിചയസമ്പന്നരായ എംപ്ലോയ്മന്റ് ഓഫിസറുടെ നേതൃത്വത്തിൽ മനഃശാസ്ത്രത്തിൽ വൈദഗ്ധ്യമുള്ള കരിയർ കൗൺസലറും ഇൻഫർമേഷൻ ടെക്നോളജിയിൽ മികവു പുലർത്തുന്ന ഐടി ഓഫിസറും അടങ്ങുന്നതാണ് പുതിയ കരിയർ ഡെവലപ്മെന്റ് സെന്റർ. പ്രായഭേദമില്ലാതെ ആർക്കും ഇവിടെ രജിസ്ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്യുന്നവർക്ക് കരിയർ സംബന്ധമായ ഏതു സംശയവും നിവാരണം ചെയ്യുന്നതിന് സംവിധാനമുണ്ടാകും. കൗൺസലറുടെ സേവനവും ലഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *