റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴിമതി സമൂഹത്തെ ബാധിച്ച കാൻസർ: അടൂർ ഗോപാലകൃഷ്ണൻ

December 9, 2021 - 9:44 pm

അനധികൃതമായ പണമാണ് അഴിമതിക്ക് കാരണമാകുന്നതെന്നും അഴിമതി സമൂഹത്തെ ബാധിച്ച കാൻസറാണെന്നും  സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അന്താരാഷ്ട്ര അഴിമതി ദിനാചരണത്തോടനുബന്ധിച്ച് നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ ലോകായുക്ത സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജാഗ്രതക്കുറവും സമൂഹത്തിൽ അഴിമതിയെ വളർത്തുന്നു. അഴിമതി നിയമവാഴ്ചക്കെതിരാണെന്നും അഴിമതിക്കെതിരായ നിയമങ്ങൾ കർശനമായി നടപ്പാക്കിയാൽ സമൂഹത്തിൽ അഴിമതി ഉണ്ടാകില്ലെന്നും യോഗത്തിന് അധ്യക്ഷത വഹിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

അഴിമതിക്കെതിരെ പ്രതികരിക്കാതെ നിസ്സംഗത പാലിക്കുന്നതും കുറ്റകരമാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും ഭരണഘടന നീതി ഉറപ്പു നൽകുന്നുവെന്നും അഴിമതി എന്നാൽ നീതി നിഷേധമാണെന്നും ലോകായുക്ത പറഞ്ഞു. ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് അടൂർ ഗോപാലകൃഷ്ണന് മെമന്റോ നൽകി.  ഉപലോകായുക്ത ബാബു മാത്യു  പി. ജോസഫ്, സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പാതിരിപ്പിള്ളി കൃഷ്ണകുമാരി, അഡ്വ. ബാബു. പി. പോത്തൻകോട് എന്നിവർ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *