റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേട്ടത്തോടെ വിപണി

December 10, 2021 - 11:07 am

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 157.45 പോയിന്റ് ഉയര്‍ന്ന് 58,807.13ലും നിഫ്റ്റി 47 പോയിന്റ് നേട്ടത്തില്‍ 17,516.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ തുടക്കത്തില്‍ സൂചികകള്‍ താഴേക്ക് പോയെങ്കിലും ആഗോള വിപണി തിളങ്ങിയതോടെ ദിവസാവസാനം നേട്ടക്കിലെത്തുകയായിരുന്നു. റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതും ഒമിക്രോണ്‍ ഭീതിയൊഴിഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചെങ്കിലും പിന്നിട്ട രണ്ടുദിവസങ്ങളിലെ മുന്നേറ്റം സൂചികകള്‍ക്ക് തുടരാനായില്ല. എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ഓഹരികളാണ് ഇന്നലെ പ്രധാനമായും നേട്ടമുണ്ടാക്കിയത്. 2046 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1153 ഓഹരികളുടെ വിലയിടിഞ്ഞു. 115 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഐടി, ധനകാര്യ ഓഹരികള്‍ സമ്മര്‍ദംനേരിട്ടു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് സൂചികകള്‍ക്ക് കരുത്തേകിയത്.ഏഷ്യന്‍ പെയിന്റ്സ്, യുപിഎല്‍, ഐഷര്‍ മോട്ടോഴ്സ്, ബ്രിട്ടാനിയ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍ കമ്പനി, നെസ് ലെ, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക്, റിയാല്‍റ്റി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈസ്റ്റേണ്‍ ട്രെഡ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കല്യാണ്‍ ജൂവലേഴ്സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, തുടങ്ങിയ കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *