റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: ജില്ലാ രൂപീകരണത്തിന്റെ അന്‍പതാം വര്‍ഷം ജില്ലയിലൊട്ടാകെ സമുചിതമായി ആഘോഷിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍, ഇടുക്കിയുടെ അന്‍പത് വര്‍ഷങ്ങള്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

December 11, 2021 - 5:45 pm

ഇടുക്കി: ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ അന്‍പതാം വര്‍ഷം ജില്ലയിലൊട്ടാകെ സമുചിതമായി ആഘോഷിക്കുവാനും, അവിസ്മരണീയമാക്കുന്നതിന് വിപുലമായ ജില്ലാ, താലൂക്ക് തല വികേന്ദ്രീകൃത സംഘാടക സമിതികള്‍ രൂപീകരിച്ച് ആഘോഷം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുമെത്തിക്കുമെന്നും ജില്ലയുടെ ചുമതലയുള്ള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കിയുടെ അന്‍പത് വര്‍ഷങ്ങള്‍ വെബ്‌സൈറ്റും കലക്ട്രേറ്റില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ജന വിഭാഗത്തേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആഘോഷങ്ങളായിരിക്കും സംഘടിപ്പിക്കുക. സുവര്‍ണ്ണ ജൂബിലി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലോഗൊയും വികസന മുദ്രാവാക്യവും അവതരിപ്പിക്കും.

ഇടുക്കി ഫെസ്റ്റ്, ഇടുക്കി ഇന്നലെ-ഇന്ന്-നാളെ രൂപരേഖ, വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക-സുഗന്ധ വ്യഞ്ജന പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലയെ ഇന്നത്തെ നിലയിലെത്തുന്നതിന് പ്രയത്‌നിച്ച  ജനപ്രതിനിധികളേയും ജീവനക്കാരെയും പ്രമുഖരായവരുമായ 50 പേരെ കണ്ടെത്തി ആദരിക്കും. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്കു വേഗത്തില്‍ പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കും. വരും തലമുറയ്ക്കു നല്ല കാഴചപ്പാട് നല്‍കാന്‍ കഴിയുന്ന മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യും. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന വിധത്തിലുള്ള വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ജൂബിലി ആഘോഷങ്ങള്‍ക്ക് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, എഡിഎം ഷൈജു പി. ജേക്കബ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി. ഉസ്മാന്‍, വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍, അനില്‍ കൂവപ്ലാക്കല്‍, ജോസ് കുഴിക്കണ്ടം, എം.ജെ. മാ്ത്യു, ഷിജൊ തടത്തില്‍ വ്യാപാരികളുടെ പ്രതിനിധി ബിനു എം. എസ്, തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ യോഗത്തില്‍ പങ്കുവെച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *