ഇടുക്കി: തൊടുപുഴ വില്ലേജില്‍ 321/12, 321/13 എ, 321/13 ബി എന്നീ സര്‍വ്വെ നമ്പരുകളില്‍ ഉള്‍പ്പെട്ടതും MVlP യുടെ ഉടമസ്ഥതയിലുള്ളതും മിനി സിവില്‍ സ്റ്റേഷന്‍ അനക്സ് നിര്‍മ്മാണത്തിന് വിട്ടു നല്‍കിയിട്ടുള്ളതുമായ 0.5456 ഹെക്ടര്‍ വസ്തുവിലെ തടികള്‍ ജില്ലാ കളക്ടറുടെ സ്ഥിരീകരണത്തിന് വിധേയമായി ഡിസം.13 ന് 11 മണിക്ക് തൊടുപുഴ വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊടുപുഴ വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. പങ്കെടുക്കുന്നവര്‍ കൃത്യസമയത്തിനു മുന്‍പ് ലേല സ്ഥലത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-222503
