റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കാനൊരുങ്ങി വെള്ളത്തൂവല്‍ പഞ്ചായത്തോഫീസ് കാര്യാലയം

December 11, 2021 - 6:57 pm

 ഇടുക്കി: സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങിവെള്ളത്തൂവല്‍ പഞ്ചായത്തോഫീസ് കാര്യാലയം. കാര്യാലയത്തില്‍ വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിച്ച സോളാര്‍ ഹൈബ്രീഡ് പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം  അഡ്വ. എ രാജ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിന് മുകളിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. 5 കിലോവാട്ട് വൈദ്യുതി ഈ പ്ലാന്റ് വഴി ഉത്പാദിപ്പിക്കാന്‍ സാധിക്കും. അനര്‍ട്ടിന്റെ കീഴില്‍ പവര്‍ വണ്‍ മൈക്രോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പാന്റ് സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററി ബാക്കപ്പ് സംവിധാനം ഈ പ്ലാന്റിന്റെ പ്രത്യേകതയാണ്. ഉപയോഗശേഷം ഉണ്ടാകുന്ന അധിക വൈദ്യുതി  വൈദ്യുതി വകുപ്പിന് നല്‍കാനാകും. തുടര്‍ ക്രമീകരണമൊരുക്കി പദ്ധതി പൂര്‍ണ്ണമായി കാര്യക്ഷമമാക്കുമെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു. പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബി ജോണ്‍സന്‍,  പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *