റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാംദിനവും ഇടിഞ്ഞ് ഓഹരി സൂചികകള്‍

December 14, 2021 - 10:34 am

മുംബൈ: നിര്‍ണായക സമ്മര്‍ദ മേഖലകള്‍ക്ക് മുകളില്‍ വ്യാപാരം ആരംഭിക്കാനായെങ്കിലും കടുത്ത വില്‍പ്പന സമ്മര്‍ദത്തെത്തുടര്‍ന്ന് നേട്ടം നിലനിര്‍ത്താനാകാതെ സൂചികകള്‍. റിയല്‍റ്റി, ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, പി.എസ്.യു. ബാങ്ക് ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതോടെയാണ് തുടര്‍ച്ചയായ രണ്ടാം സെഷനിലും ഓഹരി സൂചികകള്‍ ഇടിവ് നേരിട്ടത്.

സെന്‍സെക്സ് 503.25 പോയിന്റ് ഇടിഞ്ഞ് 58283.42 ലും നിഫ്റ്റി 143 പോയിന്റ് ഇടിഞ്ഞ് 17368 ലും ക്ലോസ് ചെയ്തു. 1840 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1554 ഓഹരികളുടെ വിലയിടിഞ്ഞു. 158 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.ഈയാഴ്ച നടക്കുന്ന ഏറെ നിര്‍ണായകമായ അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ യോഗം കൂടുന്നതിനു മുന്നോടിയായുള്ള ലാഭമെടുപ്പും ആശങ്കകളുമാണ് വിപണിയെ പിന്നോട്ടടിച്ചത്.ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവയുടെ വിലിയിടിഞ്ഞു. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി സുസുകി, വിപ്രോ, എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.നിഫ്റ്റി ഐടി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. ബി.എസ്.ഇ. മിഡ്കാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോള്‍ സ്മോള്‍കാപ് സൂചിക 0.20 ശതമാനം നേട്ടം രേഖപ്പെടുത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *