റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂളുകളില്‍ പാല്‍ ,മുട്ട വിതരണം ഒരു ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

December 14, 2021 - 9:48 am

തിരുവനന്തപുരം : സ്‌കൂളുകളില്‍ പാല്‍ ,മുട്ട അഥവ നേന്ത്രപ്പഴം എന്നിവ വിതരണം ചെയ്യുന്നത്‌ ആഴ്‌ചയില്‍ ഒരുദിവസമാക്കി കുറച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ ബാച്ചുകളായി പ്രവര്‍ത്തിപ്പിക്കാനുളള സാഹചര്യത്തിലാണ് പാല്‍, മുട്ട വിതരണം ഒരുദിവസമാക്കി ക്രമീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ആഴ്‌ചയില്‍ രണ്ടുദിവസം പാല്‍ ഒരു ദിവസം മുട്ട അഥവാ നേന്ത്രപ്പഴം എന്ന നിലവിലുളള രീതി പുനരാരംഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. മുട്ടകഴിക്കാത്ത കുട്ടികള്‍ക്കാണ്‌ നേന്ത്രപ്പഴം നല്‍കുന്നത്‌.

ഉച്ചഭക്ഷണ പദ്ധതിയുെട കീഴില്‍ നിലവില്‍ അനുവദിച്ചുവരുന്ന പാചകച്ചെലവിനുളള തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കാനായി വിശദമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. പാചക ചെലവ്‌ തുക വര്‍ദ്ധിപ്പിക്കണമെന്നും സ്‌കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങുന്നതുവരെ പാല്‍,മുട്ട/നേന്ത്രപ്പഴം എന്നിവയുടെ വിതരണം നിര്‍ത്തിവയ്‌ക്കണമെന്നും അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിതരണം ചെയ്യുന്ന ദിവസങ്ങള്‍ ക്രമീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *