റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ : പിടിയിലാകുമെന്ന് ഭയന്ന യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു

December 14, 2021 - 12:42 pm

കുമളി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ. തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് ഭർത്താവ് ഗൗതത്തിനെ (24) കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്ന് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു.

2021 നവംബർ 10 നായിരുന്നു കേബിൾ ടിവി ജീവനക്കാരനായ ഗൗതവുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പൊലീസിൽ ജോലിയിൽ ചേരാൻ ഭുവനേശ്വരി പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം. വിവാഹത്തോടെ ജോലിയ്ക്ക് പോകാൻ കഴിയില്ലന്ന് വ്യക്തമായതോടെയാണ് വിവാഹം കഴിഞ്ഞ് 22-ാം നാൾ ഭർത്താവിനെ കൊലപ്പെടുത്താൻ ഭുവനേശ്വരി തീരുമാനിച്ചതെന്ന് പൊലീസ്​ പറഞ്ഞു.

ഇതിനായി മുമ്പേ പരിചയമുണ്ടായിരുന്ന തേനി, അനുമന്തംപെട്ടി സ്വദേശിയായ നിരഞ്ഞ്ജൻ എന്ന ആൻറണിയെ സമീപിക്കുകയും .3 പവന്റെ നെക്ളസ് പണയം വെച്ച്‌ ലഭിച്ച 75000 രൂപ ആന്റണിക്ക നൽകുകയും ചെയ്തു. തുടർവന്ന് ഇരുവരും ചേർന്ന തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാവനത്തിൽ ഡിസംബർ 2 ന് ഭർത്താവിനെയും കൂട്ടി സ്കൂട്ടറിൽ കുമളി, തേക്കടി സന്ദർശിച്ചു. തിരികെ പോകും വഴി കാഴ്ചകൾ കാണുന്നതിനായി ഇരുവരും സ്കൂട്ടർ റോഡരുകിൽ നിർത്തി അല്പ ദൂരം നടന്നു. തിരികെ സ്കൂട്ടറിനടുത്ത് എത്തിയപ്പോൾ ടയർ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.

മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറിൽ എത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിച്ചെങ്കിലും ഗൗതത്തിനെ കൊലപ്പെടുത്താനായില്ല. വാഹനം നിർത്തി ഇറങ്ങിയ സംഘം ഗൗതത്തിനെ മർദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങൾ എത്തിയതോടെ ഗൗതമിനെ വഴിയിൽ ഉപേക്ഷിച്ച്‌ കടന്നു.

ഇതിനു പിന്നാലെ ഗൗതം പരാതിയുമായി പോലീസിലെത്തുകയായിരുന്നു. കമ്പം പോലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35), മനോജ് കുമാർ (20), ആൽബർട്ട് (28), ജയ സന്ധ്യ (18) എന്നിവർ പിടിയിലായി. ഇവർ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളിൽ ആത്മമഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പണയം വെച്ച സ്വർണ്ണം പോലീസ് കണ്ടെത്തി, ക്വട്ടേഷൻ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്ലിക്കു വേണ്ടി പോലീസ് തിരിച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *