റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ജില്ലയിലെ ഡാമുകളിൽ വൻതോതിൽ അടിഞ്ഞുകിടക്കുന്ന മണൽ വാരുവാൻ അനുമതി നൽകണം : എഐടിയുസി

December 14, 2021 - 12:47 pm

കട്ടപ്പന : ഡാമുകളിലും നദികളിലുമെല്ലാം വൻതോതിൽ അടിഞ്ഞുകിടക്കുന്ന മണൽ വാരുവാൻ അനുമതി നൽകണമെന്ന്‌ എഐടിയുസി തൊപ്പിപ്പാള മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. നിർമാണ മേഖലക്കാവശ്യമായ പാറപ്പൊടി ,പാറമണൽ തുടങ്ങിയവയുടെ കുറവ്‌ പരിഹരിക്കുന്നതിന് മണൽ കോരിയെടുക്കാൻ അനുമതി നൽകുന്നതോടെ പരിഹാരമാവുകയും ചെയ്യും. അതോടൊപ്പം രാത്രികാലങ്ങളിൽ മുല്ലപ്പെരിയാറിലെ ജലം ഒഴുക്കി വിട്ട്‌ പ്രദേശവാസികളെ ഭയപ്പെടുത്തുന്ന നടപടിയിൽ നിന്നും തമിഴ്‌നാട്‌ സർക്കാർ പിന്തിരിയണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

മേഖലാ കൺവീനർ സിന്ദു അജികുമാർ യോ​ഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വർക്കിംഗ്‌ കമ്മറ്റി അംഗം ടി.ആർ ശശിധരൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തു. ഇടുക്കി ജില്ലാ കൺസ്‌ട്രക്ഷൻ വർക്കേഴ്‌സ്‌ യൂണിയൻ സെക്രട്ടറി രഘു കുന്നുംപുറം ,ലീലാമ്മ വിജയപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *