റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലവേദന ചികിത്സയ്ക്കിടെ യുവതിയെ തലയ്ക്കടിച്ച് കൊന്ന പൂജാരി ഒളിവില്‍

December 14, 2021 - 8:04 pm

ബംഗളൂരു: കര്‍ണാടകയിലെ ഹസ്സനില്‍ തലവേദന ചികിത്സയ്ക്കെത്തിയ യുവതിയെ വടി കൊണ്ട് മര്‍ദിച്ച് കൊന്ന പൂജാരിയായ മനുവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഗൗദരഹള്ളി സ്വദേശിയായ പാര്‍വതിയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കിടെ നാട്ടുകാരുടെ മുന്നില്‍ വെച്ചാണ് യുവതിയെ ചൂരലു കൊണ്ട് മര്‍ദ്ദിച്ചത്. പിന്നാലെ കുഴഞ്ഞു വീണ പാര്‍വതിക്ക് ബോധം നഷ്ടപ്പെട്ടു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് മാസത്തോളം തലവേദന നീണ്ടതോടെ യുവതി ഒട്ടേറെ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് ക്ഷേത്രപൂജാരിയെ സമീപിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *