റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

December 14, 2021 - 3:35 pm

തൃശ്ശൂർ: ചേലക്കര ഗ്രാമപഞ്ചായത്ത് എസ് ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2021-22 അധ്യയന വർഷത്തെ പന്ത്രണ്ട് കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ പദ്മജ  നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എച്ച് ഷെലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ പി സി മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാനകി, ഇമ്പ്ലീമെന്റിങ് ഓഫീസർ വനജ കുമാരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി മുരുകേശൻ, എസ് ടി പ്രമോർട്ടർ ശാന്തി, ഊരുമൂപ്പൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *