റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഡീഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ജംഷഡ്പുര്‍

December 15, 2021 - 10:48 am

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒഡീഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ജംഷഡ്പുര്‍ എഫ്.സി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പുരിനു വേണ്ടി ഗ്രെഗ് സ്റ്റുവര്‍ട്ട് ഹാട്രിക്കടിച്ചു.കളിയുടെ മൂന്നാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്ലെയിലൂടെയാണു ജംഷഡ്പുര്‍ ഗോളടി തുടങ്ങിയത്. നാലാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് ലീഡ് ഇരട്ടിയാക്കി. 25-ാം മിനിറ്റില്‍ രണ്ടാം ഗോളടിച്ച സ്റ്റുവര്‍ട്ട് 35-ാം മിനിറ്റില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ആറ് കളികളില്‍നിന്നു 11 പോയിന്റ് നേടിയ ജംഷഡ്പുര്‍ രണ്ടാമതാണ്. അഞ്ച് കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് നേടിയ ഒഡീഷ നാലാം സ്ഥാനത്താണ്. കളിയുടെ 62 ശതമാനം സമയത്തും പന്ത് ജംഷഡ്പുര്‍ താരങ്ങളുടെ പക്കലായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *