റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഡോ.സഞ്ജീബ് പദ്‌ജോഷി സപ്ലൈകോ എംഡിയായി ചുമതലയേറ്റു

December 16, 2021 - 3:30 pm

കോഴിക്കോട്: സപ്ലൈകോ ചീഫ് എക്‌സിക്യൂട്ടീവ് ആന്റ് മാനേജിങ് ഡയറക്ടറായി ഡോ.സഞ്ജീബ് പദ്‌ജോഷി ചുമതലയേറ്റു. സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം ബാംഗ്ലൂരിലെ ഐഐഎം പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. അമേരിക്കയിലെ സൈറകസ് സര്‍വ്വകലാശാലയില്‍നിന്ന് എംബിഎയും ടെറി സര്‍വ്വകലാശാലയില്‍നിന്ന് സുസ്ഥിര വികസനത്തില്‍ പിജിഡിഎമ്മും നേടിയിട്ടുണ്ട്. നാഗ്പൂര്‍ എന്‍ഐടിയില്‍നിന്ന് ബി ടെക്കും കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് എംടെക്കും കരസ്ഥമാക്കി.  511 സൂപ്പര്‍ മാര്‍ക്കറ്റുകളും 96 മെഡിക്കല്‍ സ്റ്റോറുകളും 72 മാവേലി സൂപ്പര്‍ സ്‌റ്റോറുകളും 36 പീപ്പിള്‍സ് ബസാറുകളും 11 പെട്രോള്‍ പമ്പുകളും മൂന്ന് എല്‍പിജി ഏജന്‍സികളും ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകളും 21 മൊബൈല്‍ മാവേലി സ്റ്റോറുകളുമാണ് സപ്ലൈകോയ്ക്ക് കീഴിലുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *