റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാപ്പിനിശേരി,താവം മേല്‍പ്പാലങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു.

December 17, 2021 - 8:11 am

കണ്ണൂര്‍ ; പിലാത്തറ -പാപ്പിനിശേരി കെ.എസ്‌ടിപി റോഡിലെ പാപ്പിനിശേരി ,താവം മേല്‍പ്പാലങ്ങള്‍ അറ്റകുറ്റ പണികള്‍ക്കായി 2021 ഡിസംബര്‍ 20 മുതല്‍ ഒരുമാസക്കാലത്തേക്ക്‌ അടച്ചിടാന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എംഎല്‍എമാരായ കെ.വി സുരേഷ്‌ ,എം,വിജിന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ്‌ തീരുമാനമെടുത്തത്‌. വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്നതിനാല്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കണ്ണൂരില്‍ നിന്ന്‌ പയ്യന്നൂരിലേക്കും, തിരിച്ചുമുളള എല്ലാ വാഹനങ്ങളും തളിപ്പറമ്പ്‌ വഴി ദേശീയ പാതയിലൂടെ മാത്രമേ പോകാവു. ലോറിയുള്‍പ്പെടയുളള വലിയ വാഹനങ്ങളെ ഒരുകാരണവശാലും ഈ റോഡിലേക്ക്‌ പ്രവേശിക്കാന്‍ അനുവദിക്കില്ല.കണ്ണൂരില്‍ നിന്ന്‌ പഴയങ്ങാടിയിലേക്ക്‌ പോകേണ്ട ചെറിയ സ്വകാര്യ വാഹനങ്ങല്‍ കുപ്പം വഴി പോകണം. മാട്ടൂല്‍ ഭാഗത്തേക്കുളള വാഹനങ്ങല്‍ കീച്ചേരി അഞ്ചാംപീടിക ഇരിണാവ്‌ വവിയും പോകേണ്ടതാന്നെ്‌ അധികൃതര്‍ അറിയിച്ചു.

ഇത്‌ ഉറപ്പാക്കാനായി പോലീസിനെ നിയോഗിക്കും. പരമാവധി നേരത്തെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്ന്‌ എംഎല്‍എമാര്‍ പൊതുമരാമത്തുവകുപ്പ്‌ ഉദ്യോഗസ്ഥരോട്‌ നിര്‍ദ്ദേശിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *