റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ‘നിയുക്തി’ മെഗാ തൊഴിൽ മേള ശനിയാഴ്ച ബസേലിയസ് കോളജിൽ

December 17, 2021 - 3:48 pm

കോട്ടയം: യുവജനങ്ങൾക്ക് തൊഴിൽ നേടുന്നതിന് അവസരമൊരുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയിബിലിറ്റി സെന്ററും കോട്ടയം ബസേലിയസ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ഡിസംബർ 18 ശനിയാഴ്ച ബസേലിയസ് കോളജിൽ നടക്കും. രാവിലെ 10ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ ഡോ. ബിജു തോമസ് വിശിഷ്ടാതിഥിയാകും. എ.ഡി.എം. ജിനു പുന്നൂസ്, നഗരസഭാംഗം ജയമോൾ ജോസഫ്, സബ് റിജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എ.എം. സോണിയ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോളജ് പ്ലേസ്‌മെന്റ് സെൽ ചുമതലയുള്ള റ്റെസി മോൾ എബ്രഹാം, എംപ്ലോയ്‌മെന്റ് ഓഫീസർ എ.ആർ. അജിത് എന്നിവർ പങ്കെടുക്കും.

ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഫ്.എം.സി.ജി. ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ, ഐ.ടി., എൻജിനീയറിങ്, ഓട്ടോ മൊബൈൽ, എഡ്യുക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ബി.പി.ഒ., മാനുഫാക്ചറിംഗ്, റീറ്റെയിൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്.ആർ. മാനേജ്‌മെന്റ്, ഇൻഷുറൻസ്, ഹെൽത്ത് സെയിൽസ്, സർവീസ്, എമർജൻസി മാനേജ്‌മെന്റ് സർവീസ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലെ 63 തൊഴിൽദായകർ മേളയിൽ പങ്കെടുക്കും. 3400 ഒഴിവുണ്ട്. മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *