റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണാ ജോര്‍ജും, ഷിജുഖാനും കോടതിയെ കബളിപ്പിച്ചു: ദത്ത്‌ ലൈസന്‍സ്‌ വിവാദം കത്തുന്നു.

December 19, 2021 - 12:24 pm

തിരുവനന്തപുരം:പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി വീണ്ടും പ്രതിക്കൂട്ടില്‍ .കുട്ടിയെ ദത്തുനല്‍കുമ്പോള്‍ ശിശുക്ഷേമ സമിതിക്ക ദത്ത്‌ ലൈസന്‍സ്‌ ഇല്ലാിരുന്നു എന്നതിന്റെ രേഖകള്‍ പുറത്തുവന്നു. കുട്ടിയെ ആന്ധ്രപദേശ്‌ ദമ്പതികള്‍ക്ക്‌ ദത്ത്‌ നല്‍കല്‍ നടപടികള്‍ക്കായി തിരുവനന്തപുരം കുടുംബ കോടതിയില്‍ സംസ്ഥാന ശിശുക്ഷേമ സമിതി സത്യവാങ്‌മൂലം നല്‍കുമ്പോള്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിന്‌ ദത്ത്‌ നല്‍കല്‍ ലൈസന്‍സ്‌ ഇല്ലായിരുന്നുവെന്ന്‌ അനുപമ ആരോപിച്ചു.

കുഞ്ഞിനെ തനിക്ക്‌ കൈമാറിക്കൊണ്ടുളള 2021 നവംബര്‍ 24 ലെ കുടുംബ കോടതിയുടെ ഉത്തരവില്‍ 2019 മാര്‍ച്ച 12-ാം തീയതിമുതല്‍ 2024 മാര്‍ച്ച്‌ 11-ാം തീയതി വരെ സംസ്ഥാന ശിശുക്ഷേമ സമിതിക്ക്‌ ലൈസന്‍സ്‌ ഉണ്ടെന്ന്‌ ബോധ്യപ്പെട്ടതിനാല്‍ തര്‍ക്കം അവസാനിപ്പിക്കുന്നു എന്നാണ്‌ കോടതി പറഞ്ഞിട്ടുളളത്‌. സമിതിയുടെ കീഴില്‍ കൊല്ലത്ത്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ്‌ കാണിച്ച്‌ ശിശുക്ഷേമ സമിതി അധികാരികള്‍ കോടതിയെ കബളിപ്പിക്കുകയായിരുന്നുവെന്ന്‌ അനുപമ പറഞ്ഞു.

ലൈസന്‍സ്‌ തര്‍ക്കം തീര്‍ക്കാനായി സര്‍ക്കാരും ശിശുക്ഷേമ സമിതിയും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയും ചേര്‍ന്ന്‌ കോടതിയെ കബളിപ്പിച്ചതായുളള ഗുരുതര ആരോപണമാണ്‌ അനുപമ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിയത്‌. കേട്ടുകേള്‍വിപോലും ഇല്ലാത്ത ഗൂഡാലോചനയാണ്‌ ഇത്‌. കോടതിയില്‍ ഈ രേഖ നല്‍കിയിരിക്കുന്നത്‌ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ഹക്കിമും ശിശുക്ഷേമ സമിതിയുടെ വക്കീലും ചേര്‍ന്നാണ്‌. വകുപ്പുമന്ത്രി വീണാ ജോര്‍ജാണ്‌ 2024 വരെ ലൈസന്‍സ്‌ ഉണ്ടെന്ന്‌ പൊതു സമൂഹത്തിനെ മാധ്യമങ്ങളിലൂടെ അറിയിച്ചത്‌. ഇത്രയും വലിയ ഗൂഡാലോചനക്ക്‌ കൂട്ടുനിന്ന മന്ത്രിക്ക്‌ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അവര്‍ പറഞ്ഞു.

ബാലാവകാശ കമ്മീഷനില്‍ ശിശുക്ഷേമ സമിതി നല്‍കിയത്‌ ഓര്‍ഫനേജ്‌ രജിസ്‌ട്രേഷന്‍ മാത്രമാണ്‌ കൃത്രിമ ലൈസന്‍സ്‌ കോടതിയെ കാണിച്ച്‌ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ തിരികെ വാങ്ങിയെന്നാണ്‌ അനുമാനിക്കേണ്ടത്‌. താന്‍ കുടുംബ കോടതിയില്‍ ശിശുക്ഷേമ സമിതിയും വകുപ്പും നല്‍കിയിട്ടുളള മുഴുവന്‍ രേഖകളും ലഭ്യമാക്കുന്നതി്‌ന അപേക്ഷ നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും തരാന്‍ കഴിയില്ലെന്ന്‌ നിലപാടാണ്‌ സ്വീകരിക്കുന്നത്‌ . ഇതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി അനുപമ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിന്‌ അന്നത്തെ സാമൂഹ്യനീതി സ്‌പെഷല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ അനുവദിച്ചുനല്‍കിയ ഇന്‍കണ്‍ട്രി അഡോപ്‌ഷന്‍ ലൈസന്‍സിന്‌ 2016 ജൂലൈ 1 മുതല്‍ 2021 ജൂണ്‍ 30 വരെയാണ്‌ കാലാവധി ഉണ്ടായിരുന്നത്‌. നിലവില്‍ സമിതിക്കുളളത്‌ സ്‌പഷ്യല്‍ സെക്രട്ടറിയുടെ 2017 മുതല്‍ 5 വര്‍ഷ കാലാവധിയുളള 19.12.2022 ല്‍ അവസാനിക്കുന്ന സ്ഥാപനത്തിന്‍റെ ഓര്‍ഫനേജ്‌ അംഗീകാര സര്‍ട്ടിഫിക്കറ്റ് മാത്രമാണ്‌ . ഇതുപയോഗിച്ച് ദത്ത്‌ നല്‍കാന്‍ കഴിയില്ല. ഇവയൊന്നും കോടതിയുത്തരവില്‍ പറഞ്ഞിട്ടുമില്ല. മറിച്ച്‌ കൊല്ലം ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ ലൈസന്‍സ്‌ കാലാവധിയാണ്‌ പറഞ്ഞിട്ടുളളത്‌. 2016 മുതല്‍ 2021 വരെ ഒരു ലൈസന്‍സ്‌ നിലനില്‍ക്കെ 2019 മുതല്‍ മറ്റൊരു ലൈസന്‍സിന്‌ അപേക്ഷ നല്‍കേണ്ട കാര്യമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വ്യജ രേഖ നിര്‍മിച്ച് സര്‍ക്കാരിനെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ച ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ ജയിലിടക്കണമെന്നും കോടതിയെ കബളിപ്പിക്കാന്‍ കൂട്ടുനിന്ന ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ കേസെടുക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിയോഗിച്ച ശിശുക്ഷേമ ഡയറക്ടര്‍ ടിവി അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ ഇതുവരെ പുറത്തുവിട്ടിട്ടില്ല. താന്‍ പലവട്ടം രേഖാമൂലം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട ലഭ്യമാക്കുന്നില്ല .ഇത്‌ ഷിജുഖാനെയും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്‌സന്‍ സുനന്ദയെയും രക്ഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെയും സര്‍ക്കാരിന്റെയും ബോധപൂര്‍വമുളള ശ്രമമാണെന്നും അനുപമ ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *