റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഹന്‍ബഗാന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ് ഹെബാസ്

December 19, 2021 - 12:29 pm

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം എ.ടി.കെ. മോഹന്‍ ബഗാന്റെ പരിശീലകസ്ഥാനം രാജിവച്ച് അന്റോണിയോ ലോപ്പസ് ഹെബാസ്. മാനുവല്‍ കസ്‌കലാനയ്ക്കാണു താല്‍ക്കാലിക ചുമതല. സീസണില്‍ മോഹന്‍ ബഗാന്റെ മോശം പ്രകടനമാണ് സ്പാനിഷ് പരിശീലകനായ ഹെബാസിന്റെ രാജിയില്‍ കലാശിച്ചത്. സീസണ്‍ ആരംഭഘട്ടത്തില്‍ രണ്ടു തകര്‍പ്പന്‍ ജയം കുറിച്ച് ബഗാന്‍ ആരാധകരില്‍ പ്രതീക്ഷ നിറച്ചിരുന്നു. എന്നാല്‍ മുംബൈ സിറ്റി എഫ്.സിക്കെതിരായ 1-5 ന്റെ വമ്പന്‍ തോല്‍വിയോടെ ടീമിന്റെ നിലതെറ്റി. അവസാന നാലു മത്സരങ്ങളില്‍ വിജയതീരം അണയാന്‍ കഴിയാതിരുന്നതോടെ ഹെബാസിന്റെ രാജി അനിവാര്യമാകുകയായിരുന്നു. 2014, 2019-20 സീസണുകളില്‍ കൊല്‍ക്കത്ത വമ്പന്‍മാര്‍ ഐ.എസ്.എല്‍. കിരീടം ഉയര്‍ത്തുമ്പോള്‍ ഹെബാസായിരുന്നു പരിശീലകന്‍. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനല്‍വരെ എത്തിക്കാനും അദ്ദേഹത്തിനായി. കൊല്‍ക്കത്തയ്ക്കു പുറമേ പുനെ സിറ്റി പരിശീലകക്കുപ്പായവും അണിഞ്ഞിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *