റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുതിര്‍ന്ന പുരോഹിതരുടെ മാനസിക പീഡനം: പ്രാര്‍ത്ഥനക്കിടെ 61കാരന്‍ പള്ളിലച്ചന്‍ സ്വയം തീകൊളുത്തി

December 20, 2021 - 8:09 pm

മുംബൈ: പള്ളിക്കുള്ളില്‍ പുരോഹിതന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. നാസിക്കിലെ ഷാലിമാര്‍ ചൗക്കിലുള്ള സെന്റ് തോമസ് ചര്‍ച്ചിലെ ഫാദര്‍ ആനന്ദ് ആപ്തെ(61) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിര്‍ന്ന പുരോഹിതരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു പുരോഹിതന്‍ ആത്മഹത്യാശ്രമം നടത്തിയത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവര്‍ ഉടന്‍ തീ അണച്ച് അദ്ദേഹത്തെ നാസിക് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആനന്ദ് ആപ്തെയുടെ ശരീരത്തില്‍ 15 ശതമാനത്തോളം പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് പുരോഹിതന്റെ മൊഴിയെടുത്തു. മുതിര്‍ന്ന പുരോഹിതരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യശ്രമമെന്ന് വ്യക്തമാക്കുന്നതാണ് മൊഴിയെന്നാണ് റിപ്പോര്‍ട്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *