ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്‌ളബ് എഫ്സി ഗോവയുടെ പരിശീലകനായി ഡെറിക് പെരേര. യുവാന്‍ ഫെറാന്‍ഡോ ക്‌ളബ് വിട്ടതിന്റെ ഒഴിവിലേക്കാണ് പെരേര എത്തുന്നത്. ഗോവയുടെ ടെക്നിക്കല്‍ ഡയറക്ടറും റിസര്‍വ് ടീം പരിശീലകനുമായിരുന്നു പെരേര. കൂടാതെ സൂപ്പര്‍ ക്‌ളബില്‍ ടീമിന്റെ മുഖ്യ പരിശീലകനും ആയിരുന്നു.ഇതിനിടെ എടികെ മോഹന്‍ ബഗാനെതിരെ വിമര്‍ശനവുമായി എഫ്സി ഗോവ സഹ ഉടമ അക്ഷയ് ടന്‍ഡന്‍ രംഗത്തെത്തി. താരങ്ങളെയും പരിശീലകരെയും റാഞ്ചുന്നത് മാന്യമായാവണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ടീം അംഗങ്ങളെ ഇക്കാര്യം അറിയിക്കാനുള്ള സാവകാശമെങ്കിലും നല്‍കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.നേരത്തെ എടികെ മോഹന്‍ ബഗാന്റെ ഓഫര്‍ സ്വീകരിച്ചാണ് സ്പാനിഷ് പരിശീലകന്‍ ഫെറാന്‍ഡോ ക്‌ളബ് വിട്ടത്.
