റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ സൗജന്യ റേഷന്‍ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

December 22, 2021 - 10:28 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സൗജന്യ റേഷന്‍ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി. കാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മഹാമാരി പടര്‍ന്നുപിടിച്ചതുമുതല്‍ നാം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് റേഷന്‍ സൗജന്യമായാണ് നല്‍കുന്നത്. അതിന് നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിച്ചു. അത് ഇപ്പോള്‍ ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. മെയ് 31 2022വരെ സൗജന്യ റേഷന്‍ പദ്ധതി നീട്ടാന്‍ തീരുമാനിച്ചു- കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ 72.77 ലക്ഷം പേര്‍ക്ക് ഇതിന്റെ ഫലം ലഭിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ ബില്ലനുസരിച്ച് രാജ്യത്തെ ദരിദ്രജനവിഭാഗങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും 5 കിലോ ഭക്ഷ്യധാന്യം റേഷന്‍ കടകള്‍ വഴി റേഷന്‍ കാര്‍ഡില്ലാതെത്തന്നെ സൗജന്യമായി ലഭിക്കും. അതില്‍ നാല് കിലോഗ്രാം ഗോതമ്പും ഒരു കിലോഗ്രാം അരിയുമാണ് ലഭിക്കുക. അത് എല്ലാ വിഭാഗങ്ങള്‍ക്കും അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *