അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: ‘വയോ സേവന’ അവാര്‍ഡിന് അപേക്ഷിക്കാം

December 22, 2021 - 7:42 pm

പാലക്കാട്: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍ക്കും കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള സംസ്ഥാനതല അവാര്‍ഡ് ‘വയോ സേവന 2021’ ന് അപേക്ഷ ക്ഷണിച്ചു. വയോജന സേവനമേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എന്‍.ജി.ഒ/ ഇന്‍സ്റ്റിറ്റിയൂഷന്‍, സര്‍ക്കാര്‍ വൃദ്ധസദനം എന്നിവയ്ക്കും വ്യക്തിഗത ഇനങ്ങളായ സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് എന്നിവയ്ക്കും അപേക്ഷിക്കാം. അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ അപേക്ഷയുടെ രണ്ട് കോപ്പികള്‍ വീതം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജനുവരി 10നകം ലഭ്യമാക്കണം. മികച്ച ജില്ലാ പഞ്ചായത്ത്, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവയ്ക്കുള്ള അപേക്ഷ നേരിട്ട് സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ 2022 ജനുവരി 10 നകം സമര്‍പ്പിക്കണമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505791.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *