റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലുധിയാന ജില്ലാ കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം

December 23, 2021 - 2:58 pm

ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്ഫോടനമുണ്ടായത്.

23/12/21 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പൊലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കോടതി പരിസരത്തുനിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

സ്ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു. അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്ഫോടന സമയത്ത് കോടതിക്കുള്ളില്‍ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്‍.ഐ.എ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *