റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ശബരിമല ഡിജിറ്റൽ ഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു

December 23, 2021 - 3:05 pm

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഭരണ കൂടവും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി തയാറാക്കിയ ഡിജിറ്റൽ ഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പ്രകാശന കർമം നിർവഹിച്ചു. എ.ഡി.എം.  ജിനു പുന്നൂസ്,  ഡി.എഫ്.ഒ. എൻ. രാജേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, അസിസ്റ്റന്റ് എഡിറ്റർ കെ.ബി. ശ്രീകല എന്നിവർ പങ്കെടുത്തു.

48 പേജുകളുള്ള ഫോൺ ഡയറക്ടറിയിൽ ജനപ്രതിനിധികൾ, ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള ജോലികൾക്കായി ചുമതലപ്പെടുത്തിയിട്ടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെയും കൺട്രോൾ റൂമുകൾ, പമ്പയിലും സന്നിധാനത്തുമുള്ള ആശുപത്രികൾ എന്നിവയുടെ നമ്പരുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *