റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പെരുകുന്നു

December 24, 2021 - 10:01 am

ഇടുക്കി: . കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടം നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേർക്ക് പരുക്ക് പരിക്കേറ്റു. 2021 ഡിസംബർ 22 ബുധനാഴ്ച വൈകുന്നേരം അമിതവേഗതയിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് നെടുങ്കണ്ടം ടൗണിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ 4 പേർക്ക് പരുക്കേറ്റു. പരിക്ക് പറ്റിയവരെ എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ് വഴിയിൽ കിടന്നവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന പരാതിയുണ്ട്.

23ന് രാവിലെ നെടുംകണ്ടത്തിന് സമീപം ചേമ്പളത്തുണ്ടായ അപപകടത്തിൽ പച്ചടി സ്വദേശിയായ വിദ്യാർഥിയുടെ കാലിന് പരിക്കേറ്റു. ചേമ്പളത്ത് വിദ്യാർഥിക്ക് അപകടമുണ്ടായ സ്ഥലം നിരന്തര അപകടങ്ങളുടെ വേദിയായി മാറിയിരിക്കുകയാണ്. 30-ലധികം വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുളളതായി നാട്ടുകാർ പറയുന്നു. റോഡിന്റെ അശാസ്ത്രീയ നിർമാണവും വേഗ നിയന്ത്രണ ബോർഡ് അപകട സൂചന മുന്നറിയിപ്പ് എന്നിവയുടെ അഭാവമാണ് മേഖലയിൽ അപകടം വർദ്ധിക്കുവാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മോട്ടോർ വാഹനവകുപ്പിന്‍റെ നടപടികൾ കാര്യക്ഷമമല്ലെന്ന ആക്ഷേപം പരക്കെ ഉയർന്നിട്ടുണ്ട്. നെടുങ്കണ്ടത്തും സമീപപ്രദേശങ്ങളിലും ട്രാഫിക് സംവിധാനമോ സിസിടിവി നിരീക്ഷണവോ ഇല്ലാത്തതും അമിതവേഗതയിൽ എത്തുന്നവരെ പിടികൂടുവാൻ സാധിക്കാതെ വരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *