റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോധ്യ ഭൂമി കുംഭകോണം: ആളുകളുടെ ഭക്തിവച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി

December 24, 2021 - 11:23 am

ലക്നൗ: ബി.ജെ.പി. നേതാക്കളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അയോധ്യാ ഭൂമി കുംഭകോണ വിവാദത്തില്‍ യു.പി. സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ സംസ്ഥാനം ഭരിക്കുന്ന കക്ഷി കൊള്ള നടത്തുകയാണെന്നാണ് അര്‍ഥമെന്നും രാമക്ഷേത്രനിര്‍മാണത്തിന് ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സംഭാവന നല്‍കിയ അനവധി ആളുകളുടെ ഭക്തിവച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.ജില്ലാ തലത്തിലുള്ള ഓഫീസര്‍മാര്‍ അന്വേഷിക്കാനാണ് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടത്. രാം മന്ദിര്‍ ട്രസ്റ്റ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചത്. അതിനാല്‍ അന്വേഷണവും സുപ്രീം കോടതി നടത്തണം.-പ്രിയങ്ക പറയണം.ഉന്നതതലഅന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ബി.എസ്.പി. നേതാവ് മായാവതി ഭൂമി ഇടപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.യു.പി. സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍ ആരെണെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ ആരോപിച്ചു. രാമന്റെ പേരില്‍ യു.പിയില്‍ കൊള്ളയാണെന്നും ഇതു രാജ്യദ്രോഹമാണെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *