റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുലിറ്റ്‌സര്‍ ജേതാവ് എഡ്വേര്‍ഡ് ഒസ്ബോണ്‍ വില്‍സന്‍ അന്തരിച്ചു

December 28, 2021 - 9:52 am

ബോസ്റ്റണ്‍: അമേരിക്കന്‍ പ്രകൃതി ഗവേഷകനും എഴുത്തുകാരനുമായ പുലിറ്റ്‌സര്‍ എഡ്വേര്‍ഡ് ഒസ്ബോണ്‍ വില്‍സന്‍ (ഇ.ഒ. വില്‍സന്‍-92) അന്തരിച്ചു. ”ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡാര്‍വിന്‍” എന്നും അറിയപ്പെട്ടിരുന്നു. ജീവവര്‍ഗങ്ങളുടെ വംശനാശം ചെറുക്കാന്‍ ഭൂമിയുടെ പകുതി കരയും കടലും സംരക്ഷണമേഖലയാക്കണമെന്ന ”ഹാഫ് എര്‍ത്ത് പ്രോജക്റ്റ്” എന്ന ആശയം മുന്നോട്ടുവച്ചത് അദ്ദേഹമായിരുന്നു. അലബാമയിലെ ബിര്‍മിങ്ഹാമില്‍ 1929 ലായിരുന്നു ജനനം. കുട്ടിക്കാലത്ത് കണ്ണിനുണ്ടായ പരുക്കുമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കീടങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന എന്റമോളജി രംഗത്താണ് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്. നാന്നൂറോളം ഇനം ഉറുമ്പുകളെ വില്‍സന്‍ കണ്ടെത്തി. രാസവസ്തുക്കള്‍ പുറത്തുവിട്ടാണ് ഉറുമ്പുകള്‍ ആശയവിനിമയം സാധ്യമാക്കുന്നതെന്നു കണ്ടെത്തിയതും അദ്ദേഹമാണ്. മുപ്പതിലേറെ പുസ്തകങ്ങളും 430 ഓളം ശാസ്ത്രപഠനങ്ങളും പ്രസിദ്ധീകരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *