റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൂസ്റ്റര്‍ ഡോസിന് വാക്സിനുകള്‍ മാറി ഉപയോഗിക്കില്ലെന്നു ആരോഗ്യമന്ത്രാലയം

December 28, 2021 - 10:39 am

ന്യൂഡല്‍ഹി: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രാജ്യത്തു വിതരണം ചെയ്യുന്ന കോവിഡ് വാക്സിന്റെ കരുതല്‍ ഡോസിന് വാക്സിനുകള്‍ മാറി ഉപയോഗിക്കില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍. ഇതിനോടകം എടുത്തിട്ടുള്ള വാക്സിന്റെ, കോവിഷീല്‍ഡ് ആയാലും കോവാക്സിന്‍ ആയാലും, അതിന്റെ മൂന്നാം ഡോസായിരിക്കും കരുതല്‍ ഡോസ് ആയി നല്‍കുക. രണ്ടാം ഡോസ് കഴിഞ്ഞ് 9-12 മാസം പിന്നിട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും മറ്റ് അസുഖങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആയിരിക്കും ആദ്യഘട്ടത്തില്‍ കരുതല്‍ ഡോസ് നല്‍കുക. ജനുവരി 10 മുതലാവും കരുതല്‍ ഡോസ് വിതരണം. മൂന്നാം ഡോസ് നല്‍കുമ്പോള്‍ നിലവിലുള്ള വാക്സിന്‍ തന്നെ നല്‍കുന്നതാണോ മറ്റൊരു വാക്സിന്‍ നല്‍കുന്നതാണോ കൂടുതല്‍ സംരക്ഷണം നല്‍കുന്നത് എന്നതിനെച്ചൊല്ലി ലോകവ്യാപകമായി സംവാദം തുടരുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *