റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല, ചെന്നിത്തലയുടേത് തെറ്റായ ആരോപണം; ആര്‍. ബിന്ദു

December 31, 2021 - 4:02 pm

തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രപതിക്കുള്ള ഡിലിറ്റ് ശിപാര്‍ശ സര്‍ക്കാര്‍ തടഞ്ഞിട്ടില്ല. ഡിലിറ്റ് തീരുമാനിക്കുന്നത് സര്‍വകലാശാലയാണെന്ന് ആര്‍. ബിന്ദു പറഞ്ഞു.

ഓണററി ബിരുദം നല്‍കല്‍ സര്‍വകലാശാലയുടെ സ്വയംഭരണവകാശമാണ്. ചെന്നിത്തലയുടേത് തെറ്റായ ആരോപണമാണെന്നും മന്ത്രി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *