റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഹാട്രിക്ക് കിരീടം

January 1, 2022 - 7:15 pm

ദുബയ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഹാട്രിക്ക് കിരീടം. വ്യാഴാഴ്ച നടന്ന മഴ രസംകൊല്ലിയായ ഫൈനലില്‍ ഡെക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ അവര്‍ തകര്‍ന്നു. അതിനിടെ മഴ വില്ലനായതോടെ ഏറെ സമയം കളി തടസപ്പെട്ടു. മല്‍സരം 38 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കി. 38 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 106 റണ്ണാണ് ലങ്കയ്ക്കു നേടാനായത്. ഇന്ത്യയുടെ വിജയ ലക്ഷ്യം 32 ഓവറില്‍ 102 റണ്ണായി. 21.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ അന്‍ക്രീഷ് രഘുവംശി (67 പന്തില്‍ 56), ഷെയ്ക് റാഷിദ് (31) എന്നിവര്‍ ജയം അനായാസമാക്കി.ഓപ്പണര്‍ ഹര്‍നൂണ്‍ സിങ്ങാണ് (അഞ്ച്) പുറത്തായത്.

ഇന്ത്യയുടെ എട്ടാമത് ഏഷ്യാ കപ്പ് കിരീടം കൂടിയാണിത്. ഇതുവരെ നടന്ന ഒന്‍പത് ടൂര്‍ണമെന്റുകളില്‍ ഒരു തവണയൊഴിച്ച് മറ്റെല്ലാത്തിലും ഇന്ത്യയാണു ജേതാക്കളായത്. പാറിച്ചത്. 2017 ല്‍ അഫ്ഗാനിസ്ഥാനായിരുന്നു ചാമ്പ്യന്‍മാര്‍. 1989, 2003, 2012 (ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കള്‍), 2013, 2016, 2018, 2019 വര്‍ഷങ്ങളിലാണ് ഇന്ത്യ രാജാക്കന്‍മാരായത്. അഞ്ചാം തവണയാണ് ശ്രീലങ്ക ഫൈനലില്‍ തോല്‍ക്കുന്നത്. നാലു തവണയും ഇന്ത്യയോടു തന്നെയാണു കീഴടങ്ങിയിയത്. ലങ്കയില്‍ നിരയില്‍ ആര്‍ക്കും തന്നെ 20 റണ്‍ തികയ്ക്കാനായില്ല. വാലറ്റക്കാരുടെ പോരാട്ട വീര്യമാണ് ലങ്കയെ 100 റണ്‍ തികയ്ക്കാന്‍ സഹായിച്ചത്. വാലറ്റത്ത് യസിരു റോഡ്രിഗോ (19), രവീന്‍ ഡിസില്‍വ (15), മതീഷ പതിരന (14) എന്നിവര്‍ ടീമിനെ വലിയ നാണക്കേടില്‍നിന്നു രക്ഷിച്ചു. ഇന്ത്യയുടെ വിക്കി ഓസ്ത്വാലും കൗശല്‍ താബെയും ചേര്‍ന്ന് അഞ്ചു വിക്കറ്റുകള്‍ പങ്കിട്ടു. മൂന്നു വിക്കറ്റുകളെടുത്ത ഓസ്ത്വാലായിരുന്നു മുന്നില്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *