റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: പതിനാലാം പഞ്ചവത്സര പദ്ധതി: പരിശീലനം മൂന്നിനും നാലിനും

January 2, 2022 - 2:23 pm

കോട്ടയം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മുന്നോടിയായി അവസ്ഥാ രേഖ തയാറാക്കൽ, വികസന രേഖ പരിഷ്‌ക്കരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന അധ്യക്ഷർ, ആസൂത്രണ സമിതി ഉപാധ്യക്ഷന്മാർ, സെക്രട്ടറിമാർ, പ്ലാൻ ക്ലർക്കുമാർ എന്നിവർക്ക് പരിശീലനം നൽകും. ജനുവരി മൂന്നിന് ഭരണങ്ങാനം ഓശാന മൗണ്ട്, നാലിന് ചങ്ങനാശേരി കുരിശുംമൂട് സർഗ്ഗക്ഷേത്ര എന്നിവിടങ്ങളിൽ വച്ചാണ് പരിശീലനം. പരിശീലന കലണ്ടറിൽ നിർദ്ദേശിച്ച പ്രകാരം എല്ലാവരും പങ്കെടുക്കണമെന്ന്  ജില്ലാ കളക്ടർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *