കാസർകോട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാ സ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ യു പി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരവും പിന്നിട്ട 75 വര്‍ഷവും എന്ന വിഷയത്തിലായിരുന്നു ക്വിസ് മത്സരം. ബേത്തൂര്‍ പാറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ ആദര്‍ശ്, ശിവനന്ദ് എന്നിവര്‍ ഒന്നാം സ്ഥാനവും സെന്റ് ജോസഫ്‌സ് എയുപി സ്‌ക്കൂള്‍ കലിയൂരിലെ പൂജാലക്ഷ്മി രണ്ടാം സ്ഥാനവും നേടി. അഡൂര്‍ ജി എച്ച് എസ് എസിലെ ആര്‍ദ്ര പി വി, ശ്രേയ മോള്‍ മൂന്നാം സ്ഥാനം നേടി. 26 വിദ്യാലയങ്ങളി വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. എന്‍. നിര്‍മല്‍ കുമാര്‍ കാറഡുക്ക, ആദര്‍ശ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. വിജയികള്‍ക്ക് ഡി ഡി ഇ കെ വി പുഷ്പ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
