റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച: പഞ്ചാബ് ഡിജിപിയെ മാറ്റി

January 9, 2022 - 11:02 am

അമൃത്സര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ചയില്‍ വിവാദം കനക്കവെ പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ഭാവ്രയെ നിയമിച്ചു. നിലവിലെ പോലീസ് മേധാവി സിദ്ധാര്‍ഥ് ചതോപാധ്യായയെ മാറ്റിയാണ് വിരേഷ് കുമാറിനെ നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയില്‍ ഡിജിപി ക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് പഞ്ചാബ് സര്‍ക്കാരിന്റെ നീക്കം.സംസ്ഥാന ഡിജിപിക്കും ഭട്ടിന്‍ഡ എസ്പിക്കും കേന്ദ്രം ഇന്നലെ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. അഖിലേന്ത്യ സര്‍വ്വീസ് ചട്ടപ്രകാരം നടപടി എടുക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും തുടര്‍നടപടികള്‍ ഇന്നലെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *