റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവില്വാമല ഗ്രാമ പഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്റും പുറത്ത്‌

January 12, 2022 - 9:51 am

ചേലക്കര : തിരുവില്വാമല ഗ്രാമപഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്റിനെതിരെയുളള അവിശ്വാസ പ്രമേയം പാസായി ആറിനെതിരെ 10 വോട്ടുകള്‍ക്കാണ് പാസായത്‌. ബ്ലോക്ക് ഡെവലപ്പുമെന്റ് ഓഫീസര്‍ എ.ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ്‌ പ്രമേയം ചര്‍ച്ചക്കെടുത്തത്.കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് സ്‌മിത സുകുമാരനെയും പുറത്താക്കിയരുന്നു.

ഇനി രണ്ടാഴ്ചക്കു ശേഷമേ പ്രസിഡന്റ് ,വൈസ്‌പ്രസിഡന്റ് സ്ഥാനത്തേക്കുളള വോട്ടെടുപ്പ്‌ നടക്കൂ. ബിജെപി ഭരണ സമിതിക്കെതിരെയാണ്‌ വിശ്വാസ പ്രമേയം പാസായത്‌. കോണ്‍ഗ്രസിന്‌ ആറും ബിജെപിക്ക ആറും, സിപിഎമ്മിന്‌ അഞ്ചും അംഗങ്ങളാണ്‌ ഇവിടെയുളളത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *