റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായ്പ നിരസിച്ചതിന്റെ പേരിൽ യുവാവ് ബാങ്കിന് തീയിട്ടു

January 13, 2022 - 8:25 am

ബംഗളൂരു: വായ്പ നിരസിച്ചതിന്റെ പേരിൽ കർണാടകയിൽ യുവാവ് ബാങ്കിന് തീയിട്ടു. കാനറാ ബാങ്കിന്റെ ഹവേരി കഗനെല്ലി ശാഖയ്ക്കാണ് 33 കാരൻ തീയിട്ടത്. ഹവേരി സ്വദേശി എച്ച് മുല്ലയാണ് അക്രമം നടത്തിയത് .രാത്രി ബാങ്കിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചത്. രാത്രിയെത്തി ബാങ്കിന്റെ മതിൽ ചാടികടന്നാണ് യുവാവ് അക്രമം കാണിച്ചത്. ബാങ്കിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്ത ശേഷം പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.

സുരക്ഷാജീവനക്കാരനെത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു. നിർണ്ണായക ഫയലുകൾ അടക്കം പന്ത്രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. പത്ത് ലക്ഷം രൂപയുടെ വായ്പയ്ക്ക് വേണ്ടി ഇയാൾ കഴിഞ്ഞ മൂന്ന് മാസമായി ബാങ്കിൽ കയറിയിറങ്ങിയിരുന്നു. രേഖകൾ പരിശോധിച്ച ശേഷം അവസാന നിമിഷം ബാങ്ക് അപേക്ഷ നിരസിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായാണ് രാത്രി വന്ന് തീയിട്ടത്. . ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച മുല്ലയെ പിന്നീട് നാട്ടുകാർ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഐപിസി 436,477 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *