റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍

January 13, 2022 - 8:30 am

കൊച്ചി ; നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി രേഖപ്പെടുത്തി. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയാണ്‌ കോടതി രേഖപ്പെടുത്തിയത്‌. .കേസിലെ അന്വേഷണ സംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ്‌ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ സിജെഎം കോടതി, മജിസ്‌ട്രേറ്റിന്‌ നിര്‍ദ്ദേശം നല്‍കിയത്‌.

ബാലചന്ദ്രകുമാറിനെ സമന്‍സ്‌ അയച്ച്‌ വിളിച്ചുവരുത്തുതയായിരുന്നു. 51 പേജുളള രഹസ്യമൊഴിയാണ്‌ രേഖപ്പെടുത്തിയത്‌. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ഉച്ചക്ക്‌ ഒന്നരമണിക്ക്‌ ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ രാത്രി എട്ടിനാണ്‌ അവസാനിച്ചത്‌. ദിലീപിനെ പരിചയപ്പെട്ടതുമുതലുളള കാര്യങ്ങളും, തനിക്ക്‌ അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *