റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി

January 13, 2022 - 8:36 am

പെരുമ്പാവൂര്‍ : കേരളത്തില്‍ വീണ്ടും അരുംകൊല. പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കോലപ്പെടുത്തി. കീഴില്ലം ഏഴാംവാര്‍ഡ്‌ പറമ്പിപീഡിക സ്വദേശി വട്ടപ്പറമ്പില്‍ സാജുവിന്റെ മകന്‍ അന്‍സില്‍ സാജു (28) ആണ്‌ കൊല്ലപ്പെട്ടത്‌. 2022 ജനുവരി 12 ബുധനാഴ്‌ച രാത്രി പത്തോടെയാണ്‌സംഭവം . ഫോണ്‍ വിളിച്ച വീടിന്‌ പുറത്തേക്കിറക്കിയ അന്‍സിലിനെ സംഘം ചേര്‍ന്ന്‌ വെട്ടുകയായിരുന്നു. തുടര്‍ന്ന്‌ പിതാവും സഹോദരനും ചേര്‍ന്ന്‌ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുണ്ടാസംഘമാണ്‌ കൊലയ്ക്കു പിന്നിലെന്നാണ്‌ പോലീസ്‌ പറയുന്നത്‌. കൊലപാതകത്തിനുളള കാരണം വ്യക്തമല്ല. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അന്‍സിലെന്ന്‌ പോലീസ്‌ പറഞ്ഞു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *