തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവ്

January 15, 2022 - 5:53 pm

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ടെലിമെഡിസിന്‍ വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 10.30 -ന് ആശുപത്രിയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ ഉളളവരെ പരിഗണിക്കും. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ – 0467 2217018.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *