റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ റെയിൽ പദ്ധതിയുടെ ഡി.പി.ആർ അന്തിമമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ

January 16, 2022 - 2:38 pm

മലപ്പുറം: കെ റെയിൽ പദ്ധതിയുടെ ഡി.പി.ആർ (ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട്) അന്തിമമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. മലപ്പുറത്ത് കെ റെയിലിനെക്കുറിച്ച് വിശദികരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഡി.പി.ആർ സർക്കാർ മുറുകെപ്പിടിക്കില്ല. ആവശ്യമായ മാറ്റം വരുത്തും. വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.

ഡി.പി.ആർ പുറത്തുവന്നതോടെ പദ്ധതിക്കെതിരെ വൻ വിമർശനമുയർന്നിരുന്നു. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പദ്ധതി കാരണമാവുമെന്നായിരുന്നു പ്രധാന വിമർശനം. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *