കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ബലാത്സംഗകേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. ചീഫ് എയര്‍ പോര്‍ട്ട് ഓഫീസര്‍ മധുസൂദന റാവുവാണ് ജാമ്യം തേടി കോടതിയിലെത്തിയത്. പരാതിക്കുപിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്ന് ഉദ്യോഗസ്ഥന്‍ ആരോപിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണ് യുവതിയുമായി ഉളളതെന്നും സ്വന്ത ഇഷ്ടപ്രകാരമാണ് യുവതി ഫ്‌ളാറ്റെത്തിയതെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. വാട്‌സാപ്പ് ചാറ്റ് അടക്കമുളള രേഖകള്‍ തെളിവായി കോടതിക്ക് കൈമാറി. പീഡനം നടന്നതായി പറയുന്ന ജനുവരി നാലിനുശേഷം ദിവസങ്ങളോളം സൗഹൃദം തുടര്‍ന്നതായും ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തതാണ് പോലീസില്‍ പരാതി നല്‍കാന്‍ കാരണമെന്നും റാവു പറഞ്ഞു.
എയര്‍പോര്‍ട്ട് ജീവനക്കാരി നല്‍കിയ കേസിലാണ് തുമ്പ പോലീസ് കേസെടുത്തിരിക്കുന്നത്. പിന്നാലെ മധുസൂദന ഗിരിറാവുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പ് ഏറ്റെടുത്തശേഷം വിമാനത്താവള ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍. സെക്കന്ററാബാദ് എയര്‍ പോര്‍ട്ടില്‍ നിന്ന് എയര്‍പോര്‍ട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പില്‍ ചേര്‍ന്നയാളാണ് മധുസൂദനഗിരി. എര്‍പോര്‍ട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അതാനി ഗ്രൂപ്പ്‌ം ഉന്നതരോടൊപ്പം ചര്‍ച്ചകളില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തശേഷം ചില ഏജന്‍സികള്‍ വഴി താല്‍ക്കാലികമായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയടമിച്ചിരുന്നു. അത്തരത്തില്‍ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദനഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി. 2022 ജനുവരി നാലാംതീയതി തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നല്‍കിയിരുന്നു. പോലീസ് കേസിനുപിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തില്‍ വിശദീകരണക്കുറിപ്പ് എഴുതിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗിക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തില്‍ നടപടിയെടുത്തിട്ടുണ്ടെന്നുമാണ് കമ്പനി വിശദീകരണം. മധുസൂദനഗിരിയുടെ പേര് പരാമര്‍ശിക്കാതെയാണ് അദാനി ഗ്രൂപ്പിന്റെ കുറിപ്പ്.
