റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെൺകുട്ടികളുടെ ആത്മഹത്യ: കമ്മീഷൻ കേസെടുത്തു

January 18, 2022 - 10:37 pm

പെരിങ്ങമല, വിതുര ആദിവാസി ഊരുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ എന്നിവരോട് അടിയന്തരമായി റിപ്പോർട്ട് ലഭ്യമാക്കാൻ നിർദ്ദേശിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും മാർഗ നിർദ്ദേശങ്ങൾ ലഭ്യമാക്കുവാനും ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *